![]()
മങ്ങാട് : പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴികൾ അടച്ചു യുവാക്കൾ.മുട്ടിക്കൽ മോസ്കോ യുവജനസംഘം പ്രവർത്തകരാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.മുട്ടിക്കൽ മുതൽ മങ്ങാട്, തോട്ടുപാലം വരെയുള്ള ഭാഗത്തെ കുഴികളാണ് അടച്ചത്.കെ.വി.രാജശേഖരൻ, എം.വി.ജോബ്,കെ.എസ്.രാജീവ്, വി.വിജയകുമാർ, ജനാർദ്ദനൻ, കെ.സുധാകരൻ എന്നിവർ നേതൃത്വം നൽകി.