അകമല ഭാരതീയ വിദ്യാഭവനിൽ പ്ലസ് ടു ആരംഭിക്കുന്നു.

അകമല : അകമല ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ പ്ലസ് ടൂ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടൂ കോഴ്സ് ആരംഭിക്കുന്നതിനുള്ള സി.ബി.എസ്.ഇ യുടെ അംഗീകാരം ലഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. കൊമേഴ്‌സ് ഗ്രൂപ്പിൽ രണ്ടു സ്‌ട്രീമുകൾ തുടങ്ങാനാണ് സി.ബി.എസ്.ഇ യുടെ അനുമതി ലഭിച്ചത്.