റഷീദ് പാറക്കലിന്റെ മനോരാജ്യം തിയേറ്ററുകളിൽ

rasheed-parakkal-manorajyam

വടക്കാഞ്ചേരി സ്വദേശിയായ റഷീദ് പാറക്കൽ സംവിധാനം ചെയ്ത മനോരാജ്യം എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഗോവിന്ദ് പദ്മ സൂര്യ , രഞ്ജിത മേനോൻ എന്നിവർ നായികാ നായകൻമാരായി അഭിനയിച്ച ഈ സിനിമയിൽ വനവാസ് വള്ളിക്കുന്ന്, ഗോകുലൻ എന്നിവരും പ്രധാന കഥാ പാത്രങ്ങളായി മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. റഷീദ് പാറക്കൽ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയായ മനോരാജ്യം പൂർണമായും ആസ്‌ട്രേലിയയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ മിനിസ്റ്റർ ജേസൺ വുഡും ഈ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മാദേസ് ആർ ഛായാഗ്രഹണവും നൗഫൽ അബ്‌ദുല്ല എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് യൂനുസ് ആണ്. അനസ്‌മോൻ സി കെ യാണ് ഈ സ്നിനിമ നിർമിച്ചിരിക്കുന്നത് . തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സിനിമയിലെ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.