വൈദ്യമഠം ദക്ഷിണാമൂർത്തി പുരസ്‌കാരം ലഭിച്ച അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു

വടക്കാഞ്ചേരി : വൈദ്യമഠം ദക്ഷിണാമൂർത്തി പുരസ്‌കാരം ലഭിച്ച അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനെ എൻ.എസ്.എസ്. നമ്മുടെ ആരോഗ്യം പദ്ധതി ക്യാമ്പിൽ വച്ച് പ്രസിഡന്റ് വി.മുരളി പൊന്നാടയാണിയിച്ചു ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ചെറുതുരുത്തി പി.എൻ.എൻ.എം.മെഡിക്കൽ കോളേജിന്റെ സഹകരണത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ഹൃഷികേശ് ,സെക്രട്ടറി എസ്.ശ്രീകുമാർ,പൂമുള്ളി മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ എം.സന്ധ്യ, കരയോഗം സെക്രട്ടറി ടി. സുഭാഷ് കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.