യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വടക്കാഞ്ചേരി : കർണ്ണാടക നിയമസഭ തിരെഞ്ഞടുപ്പിന് ശേഷം നടന്ന ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്ക് എതിരെയും BJPയുടെ രാഷ്ട്രീയ കുതിര കച്ചവടത്തിന് എതിരെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പിൽ പ്രതിഷേധ പ്രകടനവും ജനാധിപത്യ സംരക്ഷണ സദസും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് മീൻപുഴയുടെ അധ്യക്ഷതയിൽ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ജെ രാജു ഉത്ഘാടനം ചെയ്തു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ,സ്റ്റാലിൻ പൂമല, വിനയൻ പൂവന്തറ,വി.ആർ ശ്രീകാന്ത്, സി.വി വിജയൻ , കെ.ആർ സന്ദീപ്, കെ.യു നിധിഷ്, അനൂപ് തോമസ് , വി.പി സന്തോഷ്, എ.ഡി. തോമസ്, ജോണി ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, ഇ.ജി ജോജു, ജിബിൻ ജോൺസൻ എന്നിവർ പ്രസംഗിച്ചു.