കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി

വടക്കാഞ്ചേരി : നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ശക്തമാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുടിശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു.വിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തി. സമരം ബി.കെ.എം.യു.സംസ്ഥാന കമ്മിറ്റി അംഗം എം.ആർ.സോമനാരായണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി.സുധീർ അദ്ധ്യക്ഷനായി. സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രൻ, എ.ഐ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് വി.ജെ ബെന്നി, സി.പി.ഐ.വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി എം.എസ്.അബ്ദുൾ റസാക്ക് ,തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എ.വേലായുധൻ സ്വാഗതവും, പി. ആർ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.