കെവിന്റെ മരണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി

വടക്കാഞ്ചേരി : കോട്ടയത്ത് പോലീസ് അനാസ്ഥ മൂലം കെവിൻ എന്ന ചെറുപ്പക്കാരനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻറ് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷനായി. പ്രതിഷേധയോഗം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ.ടി.എസ്.മായാദാസ് ഉദ്ഘാടനം ചെയ്തു. ആലത്തൂർ പാർലിമെന്റ് സെക്രട്ടറി വൈശാഖ് നാരായണസ്വാമി മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ വി.ആർ ശ്രീകാന്ത്, ടി.എ.സജിത്, ജിജോ തലക്കോടൻ, ബിജു അവണൂർ,സൗമ്യ മായാദാസ് ,പ്രിൻസ് മീൻപുഴ, സ്റ്റാലിൻ ജോസഫ്, ഡോൺ അടാട്ട് എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷൈൻ പാലയൂർ,ജെൻസൺ തോളൂർ, തോമിയാസ് ഫ്രാങ്ക്ളിൻ,വി.എം.മനീഷ്, അരുൺജിത്ത്, ജെസ്റ്റോപോൾ എന്നിവർ നേതൃത്വം നൽകി.