![]()
വടക്കാഞ്ചേരി : എസ്.പി.സി.കേഡറ്റുകളുടെ അവധിക്കാല സഹവാസ ക്യാമ്പ് ആരംഭിച്ചു.ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ചു നടക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് ലെയ്‌സൺ ഓഫീസറും പോലീസ് ഇൻസ്‌പെക്ടറുമായ പി.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. വി.മുരളി,ജയൻ കുണ്ടുകാട്, എം.കെ.ശിവദാസൻ, പി.ലത,ഫിലിപ്പ് മാത്യു ,ആനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.