എൽ.ഡി.എഫ്.മദ്യനയത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

വടക്കാഞ്ചേരി : യൂത്ത്‌ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി എൽ.ഡി.എഫ്.ന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്നസെന്റ്, കെ.പി.എ. സി.ലളിത എന്നിവരുടെ മുഖംമൂടി ധരിച്ച് കയ്യിൽ മദ്യക്കുപ്പികളുമായി വടക്കാഞ്ചേരി ടൗണിൽ ആണ് പ്രകടനവും സമ്മേളനവും നടന്നത്.പരിപാടി യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വൈശാഖ് നാരായണസ്വാമി,അഭിലാഷ് പ്രഭാകരൻ, നാസർ മങ്കര തുടങ്ങിയവർ പ്രസംഗിച്ചു.