സി.പി.ഐ.എം. ലോക്കൽ കമ്മിറ്റി : എ. കെ.ജി. -ഇ. എം.എസ്‌.ദിനാചരണവും കുടുംബ സംഗമവും നടത്തി

വടക്കാഞ്ചേരി : സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണവും കുടുംബ സംഗമവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കുട്ടികളുടെയും പാർട്ടി പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി. ലോക്കൽ സെക്രട്ടറി ടി.ആർ രജിത്ത് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ കെ.എ മോഹൻദാസ് സ്വാഗതവും പി.കെ സദാശിവൻ നന്ദിയും പറഞ്ഞു.കെ.എം മൊയ്തു, കെ.പി മദനൻ എന്നിവർ സംസാരിച്ചു.