![]()
വടക്കാഞ്ചേരി : എൻ.എസ്.എസ്.ടൗൺ കരയോഗത്തിന്റെ നേതൃത്വത്തിൽ 'നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.എൻ.എസ്.എസ്.കരയോഗ മന്ദിരത്തിൽ വച്ച് മാർച്ച് 31 നാണ് വൈദ്യപരിശോധന ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്.ചെറുതുരുത്തി പി.എൻ.എം.എം.ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തിൽ ആണ് പരിപാടി.സൗജന്യ ചികിത്സയ്ക്ക് പുറമെ സൗജന്യമായി മരുന്നുകളും നൽകും.രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാംപ് ഉച്ചയ്ക്ക് അവസാനിക്കുമെന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ചികിത്സ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.