വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

വടക്കാഞ്ചേരി : അഭിലാഷ് ശ്രീനിവാസൻ പ്രസിഡന്റ് ആയി വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു.അനിൽ അക്കരെ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉൾപ്പെടെ 39 അംഗ നിർവാഹക സമിതിയാണ് ഉള്ളത്. വൈസ് പ്രസിഡന്റ്മാരും സെക്രട്ടറിമാരും ട്രഷററും അടങ്ങുന്നതാണ് സമിതി .യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി സെക്രട്ടറി അഭിലാഷ് പ്രഭാകർ അധ്യക്ഷത വഹിച്ചു.കെ.അജിത് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്,ജിജോ കുര്യൻ, സുനിൽ ലാലൂർ തുടങ്ങിയവർ സംസാരിച്ചു.