കോൺഗ്രസ് നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം അവസാനിച്ചു

വടക്കാഞ്ചേരി : അനിൽ അക്കരെ എം.എൽ.എ., വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന്റെ വികസനത്തിന് അനുവദിച്ച ഫണ്ട് ചിലവഴിക്കുന്നതിന് നഗരസഭ തടസ്സം നിൽക്കുന്നുവെന്നാരോപിച്ചു കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ നടത്തിയ രാപ്പകൽ സമരം അവസാനിച്ചു.സമാപന സമ്മേളനം അനിൽ അക്കരെ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.തുടർന്നും വടക്കാഞ്ചേരി സമ്പൂർണ എൽ.ഇ.ഡി.പദ്ധതിക്ക് തുക അനുവദിക്കും എന്ന് എം.എൽ.എ. പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു.എന്നാൽ എം.എൽ.എ. തട്ടിപ്പ് സമരമാണ് നടത്തുന്നത് എന്ന് സി.പി.എം.ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ ഒന്നും വടക്കാഞ്ചേരിയുടെ വികസനത്തിന് എം.എൽ.എ. ഒന്നും ചെയ്തിട്ടില്ലെന്നും ,സമ്പൂർണ എൽ.ഇ. ഡി.പദ്ധതി എൽ.ഡി.എഫ്.ന്റെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണെന്നും ,എം.എൽ.എ. വികസന ഫണ്ട് ഉപയോഗിച്ച് ഉള്ള പ്രവർത്തനങ്ങൾക് നഗരസഭ എതിരല്ല എന്നും സി.പി.എം.ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ അറിയിച്ചു.ചർച്ച ചെയ്യാൻ തയ്യാറാകാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ ആണ് എം.എൽ.എ.കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.