എപ്സികോൺ’ -2018 ന് വിദ്യ എൻജിനീയറിങ് കോളേജിൽ വേദിയൊരുങ്ങി

വടക്കാഞ്ചേരി : വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ദ്ധർ പങ്കെടുക്കുന്ന എപ്സികോൺ ഇത്തവണയും വിദ്യ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടക്കും.തുടർച്ചയായി എപ്സികോണിന് വേദിയാവുന്ന കോളജ് ആണ് വിദ്യ.2018 ജനുവരി 6 മുതൽ 10 വരെയാണ് 'എപ്സികോൺ '-2018 നടക്കുന്നത്.ഗവേഷണങ്ങൾ ,സെമിനാറുകൾ തുടങ്ങിയവ ഈ അവസരത്തിൽ സംഘടിപ്പിക്കും.കൂടാതെ ഇന്ത്യൻ ഇന്നോവേറ്റർസ് അസ്സോസിയേഷനുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള 'ആശ്ചര്യ' യും നടത്തും.വിദ്യാർത്ഥികൾക്ക് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകൾ നടത്തി തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും.ഏറ്റവും മികച്ച പത്ത് ആശയങ്ങൾക്ക് സമ്മാനവും ലഭിക്കും.ഇതിലേക്കുള്ള രജിസ്ട്രേഷൻ പൂർണ്ണമായും ഫ്രീയാണ്.മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കുള്ള പുരസ്‌ക്കാരം എ. എസ്.റാവു നൽകും.