Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

WTPL സീസൺ 2 കിരീടം എം.സി.സി. സ്‌ട്രൈക്കേഴ്‌സ് മിണാലൂരിന്.

വടക്കാഞ്ചേരി ടെന്നീസ് ബോൾ പ്രീമിയർ ലീഗ് 2020 ൽ എം.സി
സി. സ്‌ട്രൈക്കേഴ്‌സ് മിണാലൂർ ജേതാക്കളായി. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്ലാസ്റ്റിംഗ് 11 ആറ്റത്തറയെ 45 റൺസിന് തോൽപിച്ചാണ് മിണാലൂർ ജേതാക്കളായത്.28 പന്തിൽ 82 റൺസ് എടുത്ത അനന്തുവാണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്‌ത മിണാലൂർ സ്‌ട്രൈക്കേഴ്‌സ് 10 ഓവറിൽ 138 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആറ്റത്തറ ടീമിന് 10 ഓവറിൽ 93 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.