കുണ്ടന്നൂർ പള്ളി തിരുന്നാൾ കൊടിയേറ്റ് നടത്തി.

കുണ്ടന്നൂര്‍ : കുണ്ടന്നൂർ കർമ്മലമാതാ ദേവാലയത്തിലെ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ കൊടിയേറ്റ് ഭക്തിസാന്ദ്രമായി. തൃശൂർ മേരിമാത മേജർ സെമിനാരി റെക്ടർ റവ.ഫാ.ജെയ്സൻ കൂനംപ്ലാക്കിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കുണ്ടന്നൂർ കർമ്മലമാതാ പള്ളി വികാരി റവ.ഫാ.ജോജു പനയ്ക്കൽ, കുണ്ടന്നൂർ ഇടവകയിലെ നവവൈദികൻ ഫാ: ജോസഫ് തറയിൽ പുത്തൂർ, കൈക്കാരന്മാരായ ഫ്രിജോ വടുക്കൂട്ട്, ഡേവിഡ് ചുങ്കത്ത്, കുരിയാക്കോസ് തറയിൽ പുത്തൂർ എന്നിവർ നേതൃത്വം നൽകി. 2020 ജനുവരി 19,20,21 തിയ്യതികളിലായാണ് തിരുനാൾ ആഘോഷിക്കുന്നത്.