സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി

വടക്കാഞ്ചേരി : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ചു ശബരിമല കർമ്മ സമിതി നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു സി പി ഐ എം പ്രതിഷേധം പ്രകടനം നടത്തി. നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിനിടെ സി പി ഐ എം പ്രവർത്തകർ ബി ജെ പി ഓഫിസ് ആക്രമിച്ചു. നേരത്തെ ശബരിമല കർമ്മ സമിതി പ്രതിഷേധ പ്രകടനത്തിനിടെ സി പി ഐ എം ഓഫീസ് ആക്രമിച്ചിരുന്നു.