വടക്കാഞ്ചേരിയുടെ അഭിമാനമായി “മാമാങ്കം 2018”

വടക്കാഞ്ചേരി : കേരളത്തിന്റെ സാസ്കാരിക തലസ്ഥാനമായ ത്രിശൂരിലെ വടക്കാഞ്ചേരിയുടെ അഭിമാന കലാകാരൻമാരെ അനുസ്മരിച്ചു മാമാങ്കം 2018 ദുബായിൽ കൊടിയിറങ്ങി. ഏപ്രിൽ 27 വെള്ളിയാഴ്ച വൈകീട്ട് ദുബായ് ഇന്ത്യൻ അക്കാഡമി സ്കൂളിൽ വച്ച് നടന്ന മാമാങ്കം 2018 എന്ന നൃത്ത കലാസന്ധ്യ , പ്രവാസികളുടെ കണ്ണും മനവും നിറച്ചു കൊണ്ട് മലയാണ്മയുടെ മാരിവില്ലഴക് തീർത്ത് ഗാലറിയ ഇവെന്റ്സുമായി സഹകരിച്ചു വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങേറി. കലാപരിപാടികൾ ഇന്ത്യൻ വൈസ് കോൺസുലാർ ശ്രീ നിർവാണ് ഉത്ഘാടനം ചെയ്തു, പ്രസിഡന്റ് അഭിലാഷ് കക്കാട്, സെക്രട്ടറി ഹരീഷ് , ട്രഷറർ കൃഷ്ണദാസ് ,മുഖ്യ സംഘാടകരായ പ്രസാദ് പറയിരിക്കൽ , വിനയ് കടമ്പാട്ട് എന്നിവർ നേതൃത്വം നൽകി വടക്കാഞ്ചേരിയിലെ മണ്മറഞ്ഞ പ്രഗത്ഭരായ മച്ചാട് ഇളയത്, ഭരതൻ, പി എൻ മേനോൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഹൈദരാലി , ഫിലോമിന , ആറ്റൂർ കൃഷ്ണൻകുട്ടി, വിലാസിനി എന്നിവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് തുടങ്ങി വച്ച നൃത്ത കലാ സന്ധ്യയിൽ , ഭരതൻ , പി എൻ മേനോൻ ചിത്രത്തിലെ ഗാന നൃത്തങ്ങൾ കോർത്തിണക്കി. മലയാളസിനിമയിൽ ഭാവാഭിനയത്തിന്റെ അമ്പതു വർഷം പൂർത്തിയാക്കിയ കെ പി എ സി ലളിതയേയും, 40 വർഷത്തെ ചലച്ചിത്ര സംഗീത സപര്യ പൂർത്തിയാക്കിയ ഔസേപ്പച്ചനെയും വേദിയിൽ പൊന്നാട നൽകി ആദരിച്ചു. അവതാരകനായി ജയരാജ് വാര്യരും ഔസേപ്പച്ചൻ വയലിനിലും ഗായകരായ ലതിക ടീച്ചർ, കല്ലറ ഗോപൻ , എടപ്പാൾ വിശ്വം , ഇന്ദുലേഖ വാര്യർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു