ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം മേയ് ഒൻപതിന്
വടക്കാഞ്ചേരി : ഉത്രാളിക്കാവ് ഭഗവതിയുടെ പ്രതിഷ്ഠാ ദിനാഘോഷം മേയ് ഒൻപതിന് നടക്കും .ഭഗവതിയുടെ പിറന്നാൾ ആണ് ഭക്തർ പ്രതിഷ്ഠാദിന ചടങ്ങിൽ ആചരിക്കുന്നത്.ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പിറന്നാൾ സദ്യയും ഉണ്ടായിരിക്കും.പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനത്തോടെ പൂജകൾ ആരംഭിക്കും.എട്ട് മണിക്ക് തന്ത്രി പുലിയന്നൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കളഭച്ചാർത്ത്, ഒൻപതിനു പഞ്ചവാദ്യത്തോടെ കാഴ്ച്ച ശീവേലി എന്നിവയും പുറമെ കൊമ്പുപറ്റ്, കുഴൽ പറ്റ്, പഞ്ചവാദ്യം തുടങ്ങി നിരവധി ആഘോഷങ്ങളും ഉണ്ടായിരിക്കും.