ചെറുചക്കിച്ചോല ടൂറിസം പദ്ധതി

ചിറ്റണ്ട : ഇക്കോ ടൂറിസം പദ്ധതിയുടെ പഠനത്തിനായി ഇക്കോ ടൂറിസം ഡയറക്ടർ പി.പി.പ്രമോദ് കണ്ടൻചിറ വനം സന്ദർശിച്ചു.ചെറുചക്കിച്ചോലയെ മുൻനിർത്തിയുള്ള ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.മന്ത്രി എ. സി.മൊയ്തീന്റെ പ്രത്യേക നിർദേശ പ്രകാരം ആണ് നവീകരണ പ്രവർത്തനങ്ങൾ.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ചോലയും വെള്ളച്ചാട്ടവും മനം നിറക്കുന്ന കാഴ്ചയാണ്.ഇത് കാണാൻ നിരവധി ആളുകൾ അകലെ നിന്നു പോലും വനത്തിൽ എത്താറുണ്ട്.വനം വകുപ്പിന്റെ പൂർണ്ണ സഹകരണത്തിൽ ചൊവ്വന്നൂർ കലശമല പദ്ധതിയോട് ബന്ധപ്പെടുത്തിയാണ് ചെറുചക്കി ചോല ഇക്കോ ടൂറിസം പദ്ധതിയും ഒരുങ്ങുന്നത്.പൂങ്ങോട് വനം വകുപ്പ് പരിധിയിലാണ് ചോല. സാഹസിക ടൂറിസം പദ്ധതിയുടെ ആസൂത്രണം ആണ് നടക്കുന്നത്.കുട്ടികളുടെ പാർക്ക്, ട്രെക്കിംഗ്, റോപ് വേ,നടപ്പാതകൾ ,ഏറുമാടങ്ങൾ ഇവയ്ക്ക് പുറമെ ചെക്ക്ഡാമിന്റെ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ചെറുചക്കി ചോലയിലെ വെള്ളച്ചാട്ടവും തട്ടുമടയും ,വാച്ച് ടവറും ഉൾപ്പെടുത്തിയാണ് പദ്ധതി രൂപകൽപ്പന. ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ചേർ കെ.ടി.സജീവ്,പ്രോജക്ട് എൻജിനീയർ ശ്രീരാജ്,ആർക്കിടെക്ട് പ്രമോദ്,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.