![]()
കാഞ്ഞിരക്കോട് : കൊടുമ്പുകാവ് ശ്രീ.അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്രം വേലാഘോഷത്തിനിടെ യുവതിക്ക് മർദനമേറ്റു. കുടുംബശ്രീ ചിറ്റണ്ട എ. ഡി.എസ്.സരിതയെ ആണ് മർദനമേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 3 ശനിയാഴ്ച ആയിരുന്നു വേല .പരിചയമുള്ള യുവാവ് ,സ്ത്രീയെ തള്ളിയിട്ട് ചവിട്ടുകയും ,ശേഷം പോലീസും നാട്ടുകാരും എത്തുന്നതിന് മുൻപ് സമീപത്തുള്ള കാട്ടിലേക്ക് കയറി രക്ഷപ്പെടുകയുമായിരുന്നു.