വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം തീപിടിച്ചു.
വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനു സമീപം തീപിടുത്തം.ദുരന്തം ഒഴിവായത് തലനാരിഴക്ക്.
ഞായറാഴ്ച്ച വൈകീട്ട് ആറേമുക്കാലോടെയാണു തീപിടുത്തമുണ്ടായത്.
റെയിൽ വേ സ്റ്റേഷനു സമീപമുള്ള പ്രദേശത്ത് കൂടികിടന്നിരുന്ന മാലിന്യങ്ങൾക്കാണു തീപിടിച്ചത്.
തീ റെയിൽ വേ പാളത്തിന്റെ ഭാഗത്തേക്കും വ്യാപിച്ചെങ്കിലും ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണു ഒഴിവായത്.
നേരത്തെ യും പ്രദേശത്ത് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് പലവിധ ഭീഷണികൾകും വഴിയൊരുക്കിയിരുന്നു.
തീപിടുത്തത്തെ തുടർന്ന് റോഡിലേക്ക് പുക പടർന്നതും വാഹനയാത്രികരെയും ദുരിതത്തിലാക്കിയിരുന്നു.
വിവരമറിഞ്ഞ് വടക്കാഞ്ചേരിയിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.
ലീഡ് ഫയർ മാൻ ശ്രീകുമാർ,അരുൺകുമാർ,സേതുനാഥ്,മഹേഷ്,സിനോജ്,ഹോം ഗാർഡുമാരായ ചെറിയാൻ,നാരായണൻ കുട്ടി എന്നിവരടങ്ങുന്ന സംഘത്തിന്റെ നീണ്ട പരിശ്രമത്തിനു ശേഷമാണു തീ നിയന്ത്രണ വിധേയമാക്കിയത്.
Courtesy Jijasal