വടക്കാഞ്ചേരിക്കായി അനുവദിച്ച അഗ്നിരക്ഷാ സേന മിനി വാട്ടർ ടാങ്കർ ലഭിച്ചില്ല
വടക്കാഞ്ചേരി : അപ്രതീക്ഷിതവും അത്യാവശ്യവുമായ സാഹചര്യങ്ങളിൽ ചെറിയ റോഡുകളും മറ്റുമുള്ള പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ അഗ്നിരക്ഷാസേന മിനി വാട്ടർ ടാങ്കർ സംവിധാനം നിരത്തിലിറക്കിതിരുന്നു.പദ്ധതിയുടെ ഒന്നാം ഘട്ടം വടക്കാഞ്ചേരി വിഭാഗം അഗ്നിരക്ഷാ സേനയ്ക്ക് ഒരു വാഹനം അനുവദിച്ചിരുന്നു.എന്നാൽ ഇത് ഇപ്പോൾ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി അനുവദിച്ചു.ഏറെ വനപ്രദേശങ്ങൾ നിറഞ്ഞതാണ് വടക്കാഞ്ചേരി ഭാഗം.വലിയ വാഹനവുമായി വനമേഖലയിൽ എത്തിപ്പെടാൻ നിലവിൽ എളുപ്പമല്ല.ഈ വർഷം മാത്രം 35ഓളം തവണയാണ് കാട്ടുതീ ഉണ്ടായത്.വേനൽക്കാലം വന്നതോടെ ഇതിന്റെ അളവ് കൂടി.കൂടുതലും സാമൂഹ്യവിരുദ്ധർ കാട്ടിൽ കയറി തീയിട്ട് കടന്നുകളയുകയാണ് എന്നാണ് വനപാലകർ പറയുന്നത്.ഇത്തരം സാഹചര്യത്തിൽ സേനയ്ക്ക് വലിയ ഫയർ എൻജിനുമായി കാട്ടിൽ എത്തിച്ചേരാൻ കഴിയുന്നില്ല.ഇതിനു പുറമേ നിലവിൽ ഒരു വാഹനം മാത്രമാണ് പ്രവർത്തനയോഗ്യമായുള്ളത്.