സധൈര്യം മുന്നോട്ട് സ്ത്രീ ശാക്തീകരണ സെമിനാർ

വടക്കാഞ്ചേരി : വനിതാവേദിയുടെയും സാക്ഷരതാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 8 മുതൽ 14 വരെ സ്ത്രീ സുരക്ഷാ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.മാർച്ച് 8 വനിതാ ദിനത്തിൽ കുമ്പളങ്ങാട് വായനശാലയിൽ വച്ചു സംഘടിപ്പിച്ച സെമിനാറിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ശ്രീമതി ഇന്ദു .പി.എൻ.ക്ലാസ്സെടുത്തു.സ്‌ത്രീ ശാക്തീകരണത്തിനായുള്ള സാഹചര്യം സൃഷ്ടിക്കുക, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുക എന്നീ ലക്ഷ്യങ്ങൾ വച്ചു ലൈബ്രറി കൗൺസിൽ ആരംഭിച്ച "സധൈര്യം മുന്നോട്ട്" കാമ്പയ്ന്റെ ഭാഗമായാണ് സെമിനാർ.