കുമ്പളങ്ങാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് ആറാം ഡിവിഷനിലെ നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 8 വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും.നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ അധ്യക്ഷത വഹിക്കും.പ്രദേശത്തെ നിലവിലുള്ള കുടിവെള്ള പദ്ധതിയിൽ ജല ലഭ്യത കുറവായതിനാൽ നഗരസഭ 2016 -2017 പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവഴിച്ചു കേരള ഗ്രൗണ്ട് വാട്ടർ അതോറിറ്റി നിർമ്മിച്ചതാണ് പുതിയ കുടിവെള്ള പദ്ധതി.