ആരോഗ്യ സര്‍വകലാശാലയില്‍ വനിതാദിനം ആചരിച്ചു.

വടക്കാഞ്ചേരി : കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സര്‍ഗയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. തൃശൂര്‍ മെഡിക്കല്‍കോളേജ് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്ന ബേബിയെ ചടങ്ങില്‍ വച്ചു രജിസ്ട്രാർ .ഡോ.എം. കെ.മംഗളം പൊന്നാടയണിയിച്ചു ആദരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. സി. നായര്‍ , കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. പി. കെ. സുധിര്‍ , ഫിനാന്‍സ് ഓഫിസര്‍ രാജേഷ്‌ കെ . പി , സര്‍ഗ കൂട്ടായ്മയുടെ പ്രസിഡന്റ് മന്‍ഷാദ് .വി .എ .തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളില്‍ പ്രശസ്തരായ വനിതകളുടെ ചിത്ര പ്രദർശനവും നടന്നു. സര്‍വ്വകലാശാലയിലെ മുന്നൂറോളം ജീവനക്കാര്‍ പങ്കെടുത്തു.