![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി ഭാഗത്ത് വീണ്ടും തീ പിടുത്തം. ബൈപ്പാസ് റോഡിന് സമീപമുള്ള കുന്നിൻ മുകളിൽ ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീ പടർന്നു പിടിച്ചത്.വടക്കാഞ്ചേരി അഗ്നിരക്ഷാ സേന എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്.കുന്നിൻ മുകളിൽ വാഹനവുമായി എത്താൻ കഴിയാത്ത അവസ്ഥയിൽ നടന്ന് എത്തി പച്ചില കൊണ്ട് അടിച്ചാണ് തീ കെടുത്തിയത്.വളരെ കഷ്ടപ്പെട്ടു തീ കെടുത്തി ഇറങ്ങി മണിക്കൂറുകൾക്ക് അകം ഇരട്ടക്കുളങ്ങര ഭാഗത്തേക്ക് കൂടി തീ പടർന്നു.കുന്നിൻ മുകളിലേക്ക് വാഹനവുമായി എത്താൻ കഴിയാത്ത സാഹചര്യത്തിൽ വളരെ ദൂരം നടന്നാണ് സേന സംഭവ സ്ഥലങ്ങളിൽ എത്തുന്നത്.