വടക്കാഞ്ചേരി നഗരസഭയിലെ അഞ്ച് ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി.

ഓട്ടുപാറ : വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകൾ പുതിയ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ഓട്ടുപാറ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും സമ്പർക്കമുള്ളതിനാലാണ് വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ ടൗൺ വെസ്റ്റ്, ചുള്ളിക്കാട്, അകമല, മാരാത്തുകുന്ന്, ഓട്ടുപാറ ടൗൺ ഈസ്റ്റ് എന്നീ ഡിവിഷനുകൾ കണ്ടെയ്മെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിട്ടത്.