കോവിഡ് -19 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.

എരുമപ്പെട്ടി : വേലൂരിൽ ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് യുവതിയുടെ പാൽ വിതരണക്കാരനായ ഭർത്താവ് സമ്പർക്കം പുലർത്തിയ എരുമപ്പെട്ടി പഞ്ചായത്തിലെ 44 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. പീച്ചിയിലെ വീട്ടിൽ നിന്നും സമ്പർക്കത്തിലൂടെയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17 നാണ് യുവതി വേലൂരിലെത്തിയത്.