![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ ബസ് സ്റ്റാൻന്റിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. വെള്ളം റോഡിലൂടെ ഒഴുകിപ്പോവുകയാണ്.വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ചുറ്റുപാടിൽ ആണ് ഇങ്ങനെ വെള്ളം നഷ്ടപ്പെടുന്നത്.വിവിധയിടങ്ങളിലായി പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് സ്ഥിരം കാഴ്ചയാവുകയാണ്.വേനൽക്കാലത്തെ മറികടക്കാൻ മാർഗ്ഗങ്ങൾ തിരയുമ്പോൾ ആണ് ജലം ഈ വിധത്തിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്.