ഷൊർണ്ണൂർ – ചെറുതുരുത്തി തടയണ നിർമ്മാണ ഉദ്ഘാടനം മന്ത്രി മാത്യു. ടി.തോമസ് നിർവ്വഹിച്ചു.

വടക്കാഞ്ചേരി : സംസ്ഥാനത്തെ 20 നദികളിൽ 600 കോടി രൂപ വിനിയോഗിച്ചു തടയണകൾ നിർമ്മിക്കുമെന്ന് മന്ത്രി മാത്യു .ടി.തോമസ് .ഷൊർണ്ണൂരിൽ ഭാരതപ്പുഴയുടെ  ചെറുതുരുത്തി - ഷൊർണ്ണൂർ തീരങ്ങൾ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന തടയണയുടെയും സമഗ്ര കുടിവെള്ള പദ്ധതിയുടെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നുഅദ്ദേഹം. ദേശീയ- ഗ്രാമീണ കുടിവെള്ള പദ്ധതയുടെ കാര്യത്തിൽ കേരളം ഒന്നാമതാണെന്നും, ജലസ്രോതസ്സുകൾ മാലിനമാക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴക്കുഴി, മഴവെള്ള സംഭരണ പദ്ധതികൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും.സംസ്ഥാനത്ത് കൊടുംവരാൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നീരൊഴുക്ക് നിലച്ചുപോയ പുഴകളിൽ തടയണകൾ നിർമ്മിക്കുന്നത്.പി.കെ.ശശി എം.എൽ.എ. അധ്യക്ഷത വഹിച്ചു. യു.ആർ.പ്രദീപ് എം.എൽ.എ. മുഖ്യാതിഥി ആയി.ഷൊർണ്ണൂർ നഗരസഭ അധ്യക്ഷ വി.വിമല ,ഉപാധ്യക്ഷൻ ആർ.സുനു ,തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, വിവിധ പഞ്ചായത്തു പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർ കെ.ശോഭ ന കുമാരി, ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ബാബു തോമസ് തുടങ്ങി നിരവധി പേര് പ്രസംഗിച്ചു.