ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യുവതിക്ക് ഓട്ടോ ഡ്രൈവർ രക്ഷകനായി

വടക്കാഞ്ചേരി : ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ വീട്ടിലെത്തിച്ചു.ഭർതൃ ഗൃഹത്തിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതി മരിക്കും എന്ന് പറഞ്ഞാണ് പോന്നത്.തടയാൻ ശ്രമിച്ച ബന്ധുവിനെ കടിച്ചു പരിക്കേല്പിക്കുകയും ചെയ്‌തു. വീട്ടിൽ നിന്ന് ചാലിപ്പാടത്തെ റയിൽവേ ട്രാക്കിൽ എത്തിയ യുവതിയെ സംശയം തോന്നിയ ഡ്രൈവർ അനുനയിപ്പിച്ചു തിരിച്ചു വീട്ടിൽ എത്തിക്കുകയായിരുന്നു. യുവതി പിണങ്ങി ഇറങ്ങിയതിന് പിന്നാലെ വീട്ടുകാർ വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് തന്നെ യുവതി വീട്ടിൽ തിരിച്ചെത്തിയിരുന്നു .