![]()
വടക്കാഞ്ചേരി : ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോൾ വാഴാനി പുഴയിൽ സമൂഹികവിരുദ്ധർ അറവുമാലിന്യം തള്ളി. വടക്കാഞ്ചേരി കല്ലംകുണ്ട് കടവിലാണ് മാംസവശിഷ്ടങ്ങൾ കണ്ടെത്തിയത്.അസഹ്യമായ ദുർഗന്ധത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ചത് കണ്ടത്.
ഒട്ടേറെപ്പേർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കടവാണിത്. നഗരസഭ കൗൺസിലർ പ്രിൻസ് ചിറയത്തിന്റെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി. ഇത്തരത്തിൽ പൊതുസ്ഥലങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു എസ്.ഐ കെ.സി.രതീഷ് പറഞ്ഞു.