ഗതാഗത കുരുക്കിൽ വീർപ്പു മുട്ടി വടക്കാഞ്ചേരി.

വടക്കാഞ്ചേരി : വീതി കുറവും വഴിയരികിലെ പാർക്കിങ്ങും കാരണം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് വടക്കാഞ്ചേരി നഗരം. ഇന്ന് രാവിലെ മഴ പെയ്യുകയും പി എസ് സി പരീക്ഷക്കായി ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തുകയും ചെയ്തതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങി.