സച്ചിദാനന്ദൻ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി

വടക്കാഞ്ചേരി : കഴിഞ്ഞ ദിവസം അന്തരിച്ച സച്ചിദാനന്ദൻ മാസ്റ്റർക്ക് നാട്ടുകാരുടെയും ശിഷ്യരുടേയും അന്ത്യാഞ്ജലി . തികഞ്ഞ സാമൂഹിക പ്രവർത്തകനും ആത്മീയാചാര്യനുമായ അദ്ദേഹം പതിനായിരക്കനക്കിന്‌ ശിഷ്യർക്ക് ആംഗലേയ സാഹിത്യത്തിൽ അറിവ് പകർന്നു നൽകി. ജനകീയാസൂത്രണം ,സാക്ഷരതാപ്രസ്ഥാനം എന്നിവയിലും നിസ്വാർത്ഥ സേവനം വഹിച്ച അദ്ദേഹത്തിന്റെ 81 വർഷത്തെ ജീവിതം ഇതിഹാസ തുല്യമാണ്.വേദങ്ങൾ,സംസ്‌കൃതം,ഗണിതം,യോഗ തുടങ്ങി നിരവധി മണ്ഡലങ്ങളിൽ അഗാധമായ അറിവുണ്ടായിരുന്ന ഒരു മഹാ പ്രതിഭയെ ആണ് നാടിന് നഷ്ടമായത്.