കുതിരാനിലെ ഗതാഗത നിയന്ത്രണം ; വടക്കാഞ്ചേരിയിൽ ഗതാഗത കുരുക്ക്
വടക്കാഞ്ചേരി : കുതിരാൻ വഴിയുള്ള ഗതാഗതം വടക്കാഞ്ചേരി - ഷൊർണ്ണൂർ വഴി തിരിച്ചു വിട്ടതോടെ വടക്കാഞ്ചേരിയിൽ ഗതാഗത കുരുക്ക് രൂക്ഷം.ചെറു വാഹനങ്ങളും ഭാരം കയാറ്റിയ ലോറികളും ഈ വഴി പോയി തുടങ്ങിയതോടെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. ബസ്സുകളുടെ ഇഴയലും, അനധികൃത പാർക്കിങ്ങും, തകർന്ന റോഡുകളും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.