എം.വി.ഡി.-ഇ സേവാകേന്ദ്രത്തിന്റെ പ്രവർത്തനം ഉപകാരപ്രദമാകുന്നു

വടക്കാഞ്ചേരി : ആർ.ടി.ഓഫീസുകളിലെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനായി വരവൂർ കുടുംബശ്രീയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ജോയിന്റ് ആർ.ടി. ഓഫീസിനു മുന്നിൽ ആരംഭിച്ച എം.വി.ഡി.-ഇ സേവാകേന്ദ്രത്തിന്റെ പ്രവർത്തനം നാടിനു ഉപകാരപ്രദമാകുന്നു. ആർ. ടി. ഓഫീസ് സംബന്ധിച്ച എല്ലാ ആവശ്യങ്ങൾക്കും ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഇ- സേവാകേന്ദ്രത്തിൽ നിന്ന് ഫോമുകളും മറ്റും ലഭിക്കും.അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിച്ചിരുന്ന ഫീസും ഈ ഓഫീസു വഴി അടയ്ക്കാം.ജില്ലയിൽ തൃശ്ശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നീ ആർ.ടി.ഓഫീസുകളിലാണ് ഇ-സേവാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഓഫീസിൽ ഫാസ്റ്റ് ട്രാക്ക് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.