ഇടിമിന്നൽ ചിറ്റണ്ടയിൽ വ്യാപകനാശം

വടക്കാഞ്ചേരി : തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴയോട് കൂടിയ ഇടിമിന്നലിൽ ചിറ്റണ്ട സ്കൂൾ പരിസരത്തെ വീടുകളിലെ ചുമരുകൾക്ക് വിള്ളലും മതിലുകൾക്ക് കേടുപാടും സംഭവിച്ചു. ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങളും കത്തിനശിച്ചു.പാലിശ്ശേരി സുനേന്ദ്രൻ, കുന്നശ്ശേരി രവി, കളത്തിൻപടി കാളി,പട്ടത്തുവളപ്പിൽ വിജയൻ,മങ്കാത്ത് രാജു,മച്ചാത്ത് വിജയകുമാരി, മച്ചാത്ത് സുനിത,കോട്ടപുളിക്കൽ രാധാകൃഷ്ണൻ,ആലിക്കൽ രാധാകൃഷ്ണൻ എന്നിവരുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മീറ്റർ ബോർഡും പൂർണ്ണമായും കത്തിനശിച്ചു.ചിറ്റണ്ടയിലെ കേബിൾ നെറ്റവർക്ക് ഓഫീസിലെ ഉപകരണങ്ങളും കത്തിനശിച്ചു.