ഓരോ വർഷവും ഓരോ വീട് പദ്ധതിയുമായി വടക്കാഞ്ചേരി സുഹൃദ്സംഘം

വടക്കാഞ്ചേരി : മുപ്പതാം വാർഷികം ആഘോഷിക്കുന്ന വടക്കാഞ്ചേരി സുഹൃദ്സംഘം ഓരോ വർഷവും സ്നേഹവീട് നിർമ്മിച്ച് നൽകും.അർഹരായവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.പ്രവാസി കൂട്ടായ്മയുടെ സുഹൃദ് സംഘത്തിന്റെ പരിധിയിലുള്ള വടക്കാഞ്ചേരി നഗരസഭ, തെക്കും കര,എരുമപ്പെട്ടി, വേലൂർ,മുള്ളൂർക്കര,വരാവൂർ,ദേശമംഗലം പഞ്ചായത്തുകളിലുള്ളവർക്കാണ് വീട് നൽകുക.സംഘം ഭാരവാഹികളായ സി.എ. മുസ്തഫ,എം.കെ.ഹൈദർ കോയ,കെ.കെ.അബൂബക്കർ,എന്നിവർ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.സുഹൃദ് സംഘം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും ഭക്ഷണവും വിദ്യാഭ്യാസ സഹായവും നൽകി വരുന്നു.