സ്വാന്ത്വന’വുമായി വടക്കാഞ്ചേരി സുഹൃദസംഘം

വടക്കാഞ്ചേരി : വടക്കാഞ്ചേരിക്കാരുടെ പ്രവാസ സംഘടനയായ "വടക്കാഞ്ചേരി സുഹൃത് സംഘം" ഈ വർഷത്തെ കാരുണ്യസഹായമായ "സാന്ത്വനം" കുരുന്നുകളുടെയും നിരാലംബരായ വൃദ്ധജനങ്ങളോടൊപ്പം ഒപ്പം ഓണം ബക്രീദിനോട് ഒരുമിച്ചു ആഘോഷിക്കുന്നു. സെപ്റ്റംബർ 1ന് , മായന്നൂർ തണൽ സേവാശ്രമത്തിലും മുണ്ടത്തിക്കോട് സ്‌നേഹാലയത്തിലും അന്തേവാസികളോട് ഒരുമിച്ചു പുതു വസ്ത്രങ്ങളും പഠനോപകരണങ്ങളും സമ്മാനിച്ച് ഓണസദ്യയുമായാണ് ആഘോഷിക്കുന്നത്. പ്രവാസഭൂമിയിലെ വേനൽ പെരുന്നാൾ അവധിക്കു നാട്ടിലെത്തിയ ഭാരവാഹികളും കുടുംബാംഗങ്ങളും ഒപ്പം പങ്കെടുക്കുന്നു. പ്രസിഡന്റ് അഭിലാഷ് കക്കാട് , സെക്രെട്ടറി ഹരീഷ് കെ നായർ , ട്രഷറർ കൃഷ്ണദാസ് , രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന , ചാരിറ്റി കൺവീനർ പ്രസാദ് പറയിരിക്കൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.