വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്റ്റാൻഡിനുള്ളിലേക്കു ബസുകൾ പ്രവേശിക്കില്ല.ഷൊർണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ജനത ജ്വല്ലറിക്ക്‌ മുന്നിലും തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ന്യൂ കാസിലിനു മുന്നിലും നിർത്തി ആളുകളെ കയറ്റിയിറക്കണം. ഓട്ടുപാറയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ്സുകൾ വാഴനി റോഡിൽ പാർക്ക് ചെയ്യണം. കുന്നംകുളം റോഡിലെ ചരക്കു ലോറികളുടെ പാർക്കിങ് കർശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. അടുത്ത മാസം മൂന്നാം തിയതി വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.