മെട്രോമാൻ ഇ. ശ്രീധരൻ വടക്കാഞ്ചേരിയിൽ.

വടക്കാഞ്ചേരി : പാർളിക്കാട് വ്യാസ തപോവനത്തിൽ ശതാഭിഷിക്തനായ സ്വാമി ഭൂമാനന്ദതീർത്ഥയുടെ സമാദരണ ചടങ്ങിൽ പങ്കെടുക്കാനാണ് മെട്രോമാൻ ഇ. ശ്രീധരൻ വടക്കാഞ്ചേരിയിൽ എത്തിയത്. കർമ്മരംഗത്ത് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാൻ ഭഗവത്ഗീത തന്നെ പ്രാപ്തമാക്കിയിട്ടുണ്ടെന്നു അധ്യക്ഷപ്രസംഗത്തിൽ ഇ.ശ്രീധരൻ പറഞ്ഞു. വേദ വ്യാസ ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ സ്വാമിയെ സംബന്ധിച്ചുള്ള സംക്ഷിപ്ത ചലച്ചിത്രം പ്രദർശിപ്പിച്ചു.