വടക്കാഞ്ചേരി സ്കൂൾ ഹൈടെക് ആകുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സ്കൂളിനു സംസ്‌ഥാന ബഡ്‌ജറ്റിൽ പരിഗണന.വടക്കാഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈടെക്‌ ആക്കാനുള്ള പദ്ധതിയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കാഞ്ചേരിയെ കൂടാതെ പൂമല,ദേശമംഗലം, ചേലക്കര,പാഞ്ഞാൾ തുടങ്ങിയ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.ഇതിനായി 3 കോടി രൂപ വീതം ഓരോ സ്കൂളിനും വകയിരുത്തിയിട്ടുണ്ട്.