വടക്കാഞ്ചേരി നഗരസഭാ യോഗത്തിൽ ബഹളം.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭായോഗത്തിൽ പ്രതിപക്ഷ ബഹളം.വടക്കാഞ്ചേരിയുടെ വികസനം അട്ടിമറിക്കുന്ന നിലപാടാണ് നഗരസഭയുടേതെന്നു കോൺഗ്രസ്സ് ആരോപിച്ചു.പദ്ധതി വിഹിതം ചെലവഴിച്ചത് 10 ശതമാനം മാത്രമാണു. നഗരസഭാ ചെയർ പേഴ്സൺ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്നു പ്രതിപക്ഷം യോഗത്തിൽ നിന്നു ഇറങ്ങിപ്പോയി.