സംസ്ഥാന പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

വടക്കാഞ്ചേരി : ഷൊർണൂർ - തൃശ്ശൂർ സംസ്ഥാന പാതയിൽ കുറാഞ്ചേരിയിലെ വളവ് ഒഴിവാക്കുന്നതിന്റെ ഭാഗമായി വഴിയരുകിലെ പാറ പൊട്ടിക്കുന്നതിനാൽ ഇന്ന് കാലത്ത് 10 മണി മുതൽ 11 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെയും ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സമയം വാഹനങ്ങൾ പാർളിക്കാട് റെയിൽവെ ഗേറ്റ് വഴി തിരിച്ചുവിടും.