കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം
കർമ്മല മാതാ ദേവാലയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ തിരുന്നാൾ ആഘോഷിക്കും.ശനിയാഴ്ച രാവിലെ എട്ടിന് മുട്ടിക്കൽ കപ്പേളയിലും 8.30 ന് കുണ്ടന്നൂർ ചുങ്കം അൽഫോസാമ്മ കപ്പേളയിലും ലദീഞ്ഞും നോവേനയും ഉണ്ടായിരിക്കും.തുടർന്ന് വൈകീട്ട് 5.30 ന് ആഘോഷമായ പാട്ടു കുർബ്ബാന , നൊവേന, രൂപം എഴുന്നള്ളിച്ചു പ്രദക്ഷിണം എന്നിവ നടക്കും.ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി ,10.30 ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബ്ബാന, വൈകീട്ട് 5.30 ന് കുർബ്ബാനയും തുടർന്ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.