കീടനാശിനി തളിച്ച് നെൽകൃഷി നശിപ്പിച്ചതായി പരാതി

കുണ്ടന്നൂര്‍ : ചിറ്റണ്ട കാർത്തിക പാടശേഖരത്തിലെ ഒന്നരയേക്കറോളം നെൽകൃഷി നശിപ്പിച്ചതായി പരാതി. ചിറ്റണ്ട ഓമനാലയം വീട്ടിൽ ചന്ദ്രന്റെ കൃഷിയിടത്തിലാണ് മാരക കീടനാശിനി തളിച്ച് കൃഷി നശിപ്പിച്ചത്. നെൽചെടികൾ പൂർണ്ണമായും കരിഞ്ഞ നിലയിലാണ്. ബന്ധപ്പെട്ട അധികാരികൾക്കും കൃഷിഭവനിലും പരാതി നൽകിയിട്ടുണ്ട്.