വടക്കാഞ്ചേരിയിൽ കള്ളന്മാരുടെ വിഹാരം തുടരുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ കവർച്ച സംഘങ്ങളുടെ വിഹാരം തുടരുന്നു. എങ്കേക്കാട് മങ്കരയിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ കവർച്ചക്കു പിന്നാലെ ശനിയാഴ്‌ചയും മേഖലയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നു.മൂന്ന് പേർ അടങ്ങുന്ന സംഘം അഞ്ച് വീടുകൾ കുത്തിത്തുറന്നു. ഉത്രാളിക്കാവ് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന തിരുവാണത്തു വാരിയത്ത് രാജലക്ഷ്മിയുടെ വീട്ടിൽ നിന്ന് 12000 രൂപ കവർന്ന സംഘം വാഴക്കോട് സുലൈമാന്റെ ബൈക്കും അപഹരിച്ചു. പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ സ്വീകരിച്ചു.