![]()
വടക്കാഞ്ചേരി : വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് കെ.എസ്.ഇ. ബി.അസിസ്റ്റന്റ് എൻജിനീയർ ആവശ്യപ്പെട്ടു. പോസ്റ്റുകളുടെ താഴെഭാഗത്ത് കറുപ്പും വെളുപ്പും പെയിന്റ് അടിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.ഇതിന്റെ ഭാഗമായിട്ടാണ് സ്വകാര്യ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നത്.കെ.എസ്.ഇ.ബി.ഇപ്പോൾ പരസ്യങ്ങൾ മാറ്റിയ ശേഷം ആണ് പെയിന്റിങ് നടത്തുന്നത്.എന്നാൽ ബോർഡുകളുടെ ഉടമസ്ഥർ തന്നെ അവ മാറ്റി നിയമനടപടികളിൽ നിന്നും ഒഴിവാകണം എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.