കുണ്ടന്നൂരിൽ ബൈക്ക് സൈക്കിളിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്

കുണ്ടന്നൂര്‍ : ബൈക്ക് സൈക്കിളിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടന്നൂർ പള്ളിയുടെ മുന്നിൽ ഞായറാഴ്ച രാവിലെ ആറരക്കാണ് അപകടം നടന്നത്. അപകടത്തിൽ കുണ്ടന്നൂർ സ്വദേശി വിൻസെന്റ് , ബൈക്ക് യാത്രികരായ മറ്റു രണ്ടു പേർക്കും പരിക്കേറ്റു. പള്ളിയിലേക്ക് കുർബാനക്ക് വന്ന വിൻസെന്റ് സൈക്കിളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കുന്നംകുളം ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.